നാടൻ പന്തുകളി ജഴ്സി പ്രകാശനം
text_fieldsനാടൻ പന്തുകളി ടൂർണമെന്റ് ജഴ്സി പ്രകാശനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ
നിർവഹിക്കുന്നു
ദോഹ: കോട്ടയം നേറ്റിവ്ബാൾ അസോസിയേഷൻ ഖത്തർ സംഘടിപ്പിക്കുന്ന ആരവം 2023 നാടൻ പന്തുകളി ടൂർണമെന്റിന്റെ ജഴ്സി പ്രകാശനം നിർവഹിച്ചു.ഇൻകാസ് ഖത്തർ കോട്ടയം സംഘടിപ്പിച്ച കുടുംബസംഗമത്തിൽ മുതിർന്ന കോൺഗ്രസ് നേതാവും കോട്ടയം എം.എൽ.എയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രകാശനം നിർവഹിച്ചു.
കോട്ടയം ജില്ല പഞ്ചായത്തു മെംബർ പി.കെ വൈശാഖ്, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ നിയാസ് ചെരുപ്പത്ത്, ശ്രീജിത്ത് നായർ, ജോർജ് അഗസ്റ്റിൻ , സോണി ,ജീസ് ജോസഫ്, ഷാഹിദ്, ജില്ല ഭാരവാഹികളായ അജറ്റ് എബ്രഹാം, ലിയോ, ജോബി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പുതുപ്പള്ളി ടീമിന് വേണ്ടി സിനുവും പാമ്പാടി ടീമിനുവേണ്ടി ഷിനുവും, കുഴിമറ്റം ടീമിനുവേണ്ടി നിതിനും, ആലം പള്ളി ടീമിനുവേണ്ടി സതീഷും ജഴ്സികൾ ഏറ്റുവാങ്ങി.

