ലഹരി ഗുളികകൾ പിടികൂടി
text_fieldsഖത്തർ എയർ കാർഗോ കസ്റ്റംസ് പിടികൂടിയ ലഹരി ഗുളികകൾ
ദോഹ: ഖത്തറിലേക്ക് ലഹരി ഗുളികകള്‍ കടത്താനുള്ള ശ്രമം എയര്‍ കാര്‍ഗോ ആന്‍ഡ് എയര്‍പോര്‍ട്ട് കസ്റ്റംസ് അഡ്മിനിസ്ട്രേഷനിലെ തപാല്‍ കണ്‍സൈമെന്റ് വിഭാഗം തടഞ്ഞു. സ്ത്രീകളുടെ ബാഗുകളുടെയും അനുബന്ധ സാമഗ്രികളുടെയും ഷിപ്മെന്റിനുള്ളിൽ ഒളിപ്പിച്ചു കടത്താല്‍ ശ്രമിച്ച ക്യാപ്റ്റഗണ്‍ ഗുളികകളാണ് കസ്റ്റംസ് പിടികൂടിയത്. 887 ലഹരി ഗുളികകളാണ് കണ്ടെത്തിയത്.
കുറ്റവാളിയെ ഉടന്‍ തന്നെ നിയമനടപടി സ്വീകരിച്ച് അറസ്റ്റ് ചെയ്തു. ഏതാനും ദിവസം മുമ്പ് ചിലർ നിരോധിത ഗുളികകള്‍ രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ചതും കസ്റ്റംസ് പിടികൂടിയിരുന്നു. 179 ട്രമഡോള്‍ ഗുളികകളാണ് അന്ന് പിടികൂടിയതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.

