ബി.സി.സി കോൺവൊക്കേഷൻ സംഘടിപ്പിച്ചു
text_fieldsരിസാല സ്റ്റഡി സർക്കിളിന്റെ ബേസിക് കൗൺസലിങ് കോഴ്സ് പൂർത്തിയാക്കിയവരുടെ
ബിരുദദാന ചടങ്ങ്
ദോഹ: കാലിക്കറ്റ് യൂനിവേഴ്സിറ്റി ഇസ്ലാമിക് പഠന വിഭാഗം ചെയറിന്റെ മേൽനോട്ടത്തിൽ ഖത്തർ രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) വിസ്ഡം സമിതി പ്രവാസി യുവാക്കൾക്കായി നടത്തിയ ബേസിക് കൗൺസലിങ് കോഴ്സിന്റെ (ബി.സി.സി) പ്രഥമ കൊൺവൊക്കേഷൻ ‘വിസ്പോസിയം’ എന്ന പേരിൽ നടത്തി. എം.ആർ.എ ഹാളിൽ നടന്ന പരിപാടി എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി സ്വാബിർ സഖാഫി ഉദ്ഘാടനം ചെയ്തു. ഐ.സി.എഫ് ജനറൽ സെക്രട്ടറി ബഷീർ പുത്തൂപ്പാടം ബിരുദദാന പ്രഭാഷണം നടത്തി.
പ്രാക്ടിക്കൽ സൈക്കോളജി ട്രെയിനിങ്ങിന് ഡോ. സലീൽ ഹസൻ നേതൃത്വം നൽകി. പ്രശസ്ത കരിയർ ഗൈഡ് ശമീർ ഉമർ ആശംസാപ്രസംഗം നടത്തി. തുടർന്ന് പഠിതാക്കൾക്കുള്ള യൂനിവേഴ്സിറ്റി സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും വിതരണം ചെയ്തു. ചടങ്ങിന് ആർ.എസ്.സി നാഷനൽ ചെയർമാൻ ശകീർ ബുഖാരി അധ്യക്ഷത വഹിച്ചു.
ശംസുദ്ദീൻ സഖാഫി തെയ്യാല, ശഫീഖ് കണ്ണപുരം, ഉബൈദ് വയനാട്, നംശാദ് പനമ്പാട് തുടങ്ങിയവർ സംബന്ധിച്ചു. അബ്ദുറഹ്മാൻ എരോൽ സ്വാഗതവും ഹാരിസ് പുലശ്ശേരി നന്ദിയും പറഞ്ഞു.

