ബിൻ സൈദ് കൾചറൽ സെന്റർ ഇഫ്താർ സംഗമം
text_fieldsബിൻ സൈദ് ഇസ്ലാമിക് കൾചറൽ സെന്ററുമായി ഇഫ്താർ സംഗമത്തിൽ ഉമർ ഫൈസി സംസാരിക്കുന്നു
ദോഹ: ബിൻ സൈദ് ഇസ്ലാമിക് കൾചറൽ സെന്ററുമായി സഹകരിച്ച് ഖത്തർ കേരള ഇസ്ലാഹി സെന്റർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. വക്റ ഇഫ്താർ ടെന്റിൽ നടന്ന സംഗമത്തിൽ സ്ത്രീകളടക്കം നിരവധി പേർ പങ്കെടുത്തു. ഉമർ ഫൈസി മുഖ്യപ്രഭാഷണം നടത്തി. റമദാനിന്റെ ചൈതന്യം ജീവിതത്തിലുടനീളം കാത്തുസൂക്ഷിക്കാനും ഭയഭക്തിയിലൂടെയും സൂക്ഷ്മതയിലൂടെയും ജീവിത വിശുദ്ധി നിലനിർത്താനും അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു.
ബിൻ സൈദ് ഇസ്ലാമിക് സെന്റർ പ്രതിനിധി അബ്ദുറഷീദ് മൗലവി അജ്മൽ ഫൗസാൻ, ക്യു.കെ.ഐ.സി. പ്രസിഡന്റ് കെ.ടി. ഫൈസൽ സലഫി, ജനറൽ സെക്രട്ടറി മുജീബ് റഹ്മാൻ മിശ്കാത്തി എന്നിവർ സംസാരിച്ചു.

