രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം മെഗാ രക്തദാന ക്യാമ്പ്
ദോഹ: ആസാദീ കാ അമൃത് മഹോത്സവിന്റെ ഭാഗമായി ഹമദ് മെഡിക്കൽ കോർപറേഷനുമായി സഹകരിച്ച് ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സോഷ്യൽ ഫോറം പ്രസിഡന്റ് അയ്യൂബ് ഉള്ളാൾ അധ്യക്ഷത വഹിച്ചു. എച്ച്.എം.സി പീഡിയാട്രിക് വിഭാഗം മാനേജർ ഡോ. തബ്രീസ് പാഷ മുഖ്യപ്രഭാഷണം നടത്തി.
ഐ.സി.സി വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബഗെലു, ഐ.സി.ബി.എഫ് എക്സിക്യുട്ടീവ് അംഗം സമീർ വാണി, ഐ.സി.ബി.എഫ് മാനേജിങ് കമ്മിറ്റി അംഗം ദിനേശ് ഗൗഡ, ഐ.എസ്.സി പ്രസിഡന്റ് ഡോ. മോഹൻ തോമസ്, കെ.എം.സി.എ, ഹൈലാൻഡ് ഇസ്ലാമിക് ഫൗണ്ടേഷൻ, ഹിദായ ഫൗണ്ടേഷൻ തുടങ്ങിയ വിവിധ സംഘടനപ്രതിനിധികളും സംബന്ധിച്ചു. ഹമദ് മെഡിക്കൽ സിറ്റിയിൽ നടന്ന ക്യാമ്പിൽ രജിസ്റ്റർ ചെയ്ത 480 പേരിൽ 225 ലധികം പേർ രക്തദാനം നിർവഹിച്ചു.

