രക്തദാന ക്യാമ്പ്; നൂറോളം പേർ പങ്കെടുത്തു
text_fieldsഒ.ഐ.സി.സി ഇൻകാസ് മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച രക്തദാന ക്യാമ്പിന്റെ സർട്ടിഫിക്കറ്റ് കൈമാറുന്നു
ദോഹ: ഖത്തർ ഒ.ഐ.സി.സി ഇൻകാസ് മലപ്പുറം ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ, രാജീവ് ഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ഹമദ് മെഡിക്കൽ കോർപറേഷനുമായി ചേർന്ന് സംഘടിപ്പിക്കുന്ന രക്ത, പ്ലേറ്റ്ലറ്റ് ദാന ക്യാമ്പ് സംഘടിപ്പിച്ചു. ജി മാക്സ് ഹൈപ്പർമാർക്കറ്റുമായി ചേർന്ന് ജൂൺ 14 ലോക രക്തദാന ദിനം വരെ നീണ്ടു നിൽക്കുന്ന ക്യാമ്പിൽ ഇതിനകം നൂറോളം പേർ പങ്കാളികളായി.
രക്തദാന ക്യാമ്പിന്റെ ഭാഗമായ സർട്ടിഫിക്കറ്റ് ജി മാക്സ് ഹൈപ്പർമാർക്കറ്റ് മാനേജിങ് പാർട്ട്ണർ ഫൈസൽ സുവൈദിക്ക് ഹമദ് ഹോസ്പിറ്റൽ പ്രതിനിധികൾ കൈമാറി. ഒ.ഐ.സി.സി ഇൻകാസ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശ്രീജിത്ത് നായർ, ശംസുദ്ധീൻ ഇസ്മായിൽ, ജോർജ് അഗസ്റ്റിൻ, അബ്ദുൽ റൗഫ് കൊണ്ടോട്ടി, ഡോ: ഹംസ സുവൈദി, മേദത്ത് മൂസ എന്നിവർ ആശംസ നേർന്നു. ജില്ല പ്രസിഡന്റ് നൗഫൽ കട്ടുപ്പാറ, ജാഫർ കമ്പാല, ഇർഫാൻ പകര, നിയാസ് കൊട്ടപ്പുറം, സൈദ് തെന്നല, സലീം ഇടശ്ശേരി, രജീഷ് ബാബു, സൈദ് തെന്നല എന്നിവർ നേതൃത്വം നൽകി.

