Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രക്തം നൽകി മഞ്ഞപ്പട

text_fields
bookmark_border
രക്തം നൽകി മഞ്ഞപ്പട
cancel

ദോഹ: വിവിധ മേഖലകളിലുള്ളവരെ പങ്കെടുപ്പിച്ച് ഖത്തർ മഞ്ഞപ്പടയുടെ രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. ഖത്തർ മഞ്ഞപ്പട, ഹമദ് മെഡിക്കൽ കോർപറേഷന്‍റെയും ഏഷ്യൻ മെഡിക്കൽ സെന്‍ററിന്‍റെയും സഹകരണത്തോടെയാണ്​ ക്യാമ്പ്​ സംഘടിപ്പിച്ചത്​. ഹമദ് ബ്ലഡ് ഡോണർ സെന്‍ററിൽ നടന്ന ക്യാമ്പ് ഇന്ത്യൻ സ്പോർട്സ് സെന്‍റർ പ്രസിഡന്‍റ്​ ഡോ. മോഹൻ തോമസ് ഉദ്ഘാടനം ചെയ്തു. ഹമദ് ഹോസ്‌പിറ്റൽ പ്രതിനിധികളും ഇന്ത്യൻ കൾചറൽ സെന്‍റർ പ്രസിഡന്‍റ്​ പി.എൻ. ബാബുരാജനും ചേർന്ന് ഖത്തർ മഞ്ഞപ്പടയ്​ക്കുള്ള പ്രശംസാപത്രം കൈമാറി. സ്ത്രീകൾ ഉൾപ്പെടെ 150 പേർ രക്തം നൽകി. അബ്ദുൽ റഊഫ് കൊണ്ടോട്ടി ദാതാക്കൾക്ക് സർട്ടിഫിക്കറ്റും സൗജന്യ ആരോഗ്യ പരിശോധന കൂപ്പണും വിതരണം ചെയ്തു.

രക്തദാന ക്യാമ്പിൽ പങ്കെടുത്ത ആളുകളെ ഖത്തർ മഞ്ഞപ്പടയിലെ മുൻനിര പ്രവർത്തകർ അനുമോദിച്ചു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - blood transfusio
Next Story