പുസ്തക കവർ പ്രകാശനം ചെയ്തു
text_fieldsഅബ്ദുല്ല വാണിമേലിന്റെ (കുയ്യലത്ത് കുഞ്ഞബ്ദുല്ല) ‘ഞാൻ പിന്നിട്ട വഴികൾ’ പുസ്തകത്തിന്റെ കവർ പ്രകാശനം ചെയ്യുന്നു
ദോഹ: നിലവിൽ ഖത്തർ പ്രവാസിയും പ്രവാസത്തിന്റെ തീക്ഷ്ണമായ വഴികളിലൂടെ മൂന്നര പതിറ്റാണ്ടിലധികം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ഗൾഫ് രാജ്യങ്ങളിലും ജോലി നോക്കുകയും ചെയ്ത നാദാപുരം വാണിമേൽ സ്വദേശി അബ്ദുല്ല വാണിമേലിന്റെ (കുയ്യലത്ത് കുഞ്ഞബ്ദുല്ല) ‘ഞാൻ പിന്നിട്ട വഴികൾ’ എന്ന ആദ്യ പുസ്തകത്തിന്റെ കവർ പ്രകാശനം ഓറ ക്രാഫ്റ്റ് ഇന്റർനാഷനൽ ഡയറക്ടർ റഷീദ് കോടിയൂറ നിർവഹിച്ചു.
ജീവിത പ്രാരബ്ധം കാരണം അഞ്ചാം ക്ലാസിൽ പഠനം നിർത്തേണ്ടി വന്ന അബ്ദുല്ല വാണിമേൽ സരസമായ ആഖ്യാനശൈലിയിലൂടെ ജീവിതാനുഭവങ്ങൾ സോഷ്യൽ മീഡിയകളിൽ പങ്കുവെച്ചുകൊണ്ടിരുന്ന പ്രവാസി എഴുത്തുകാരനാണ്. ചടങ്ങിൽ അബ്ദുല്ല വാണിമേൽ, കെ.എം. മോഹൻദാസ്, സലീം എ. റഹ്മാൻ എന്നിവർ സംബന്ധിച്ചു. പ്രശസ്ത സാഹിത്യകാരനും പത്ര പ്രവർത്തകനുമായ കുഞ്ഞിക്കണ്ണൻ വാണിമേൽ ജൂലൈ 21ന് പുസ്തകം പ്രകാശനം ചെയ്യും.

