ഖത്തറിൽ ബിസിനസ് അവസരങ്ങളെകുറിച്ച് അവബോധം: പരിപാടി ഇന്ന്
text_fieldsബ്രോഷർ പ്രകാശനം ഇന്ത്യൻ അംബാസഡർ വിപുൽ നിർവഹിക്കുന്നു
ദോഹ: ഡയസ്പോറ ഓഫ് മലപ്പുറം (ഡോം ഖത്തർ) ഇന്ത്യൻ എംബസി അപെക്സ് ബോഡിയായ ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ കൗൺസിൽ (ഐ.ബി.പി.സി) ഖത്തറുമായി സഹകരിച്ച് ബേക്കർട്ടിലിയുടെ പിന്തുണയോടെ ബിസിനസുകാർക്കായി നടത്തുന്ന ‘റൈസ് എബൗവ് 2025; നാവിഗേറ്റിങ് ബിസിനസ് സക്സസ് ഇൻ ഖത്തർ’ പരിപാടിയുടെ ബ്രോഷർ പ്രകാശനം ഇന്ത്യൻ അംബാസഡർ വിപുൽ നിർവഹിച്ചു.
ബ്രോഷർ പ്രകാശനത്തിൽ രാജേഷ് മേനോൻ, ഐ.ബി.പി.സി പ്രസിഡന്റ് ത്വാഹ മുഹമ്മദ് അബ്ദുൽ കരീം, ഡോം ഖത്തർ ചീഫ് അഡ്വൈസർ വി.സി. മഷ്ഹൂദ്, ജനറൽ സെക്രട്ടറി എ.സി.കെ. മൂസ താനൂർ എന്നിവർ പങ്കെടുത്തു.
ഖത്തറിൽ ബിസിനസ് ചെയ്യുന്നതിന്റെ അവസരങ്ങളെയും വെല്ലുവിളികളെയും കുറിച്ച വിവരങ്ങൾ നൽകലാണ് പരിപാടിയുടെ ലക്ഷ്യം. ശനിയാഴ്ച വൈകീട്ട് ആറിന് ദോഹയിലെ ഷെറാട്ടണിലാണ് പരിപാടി.
ബേക്കർട്ടിലി ഖത്തർ മാനേജിങ് പാർട്ണറും ക്യു.എസ്.ഇ ലിസ്റ്റഡ് കമ്പനികളുടെയും മറ്റു നിയന്ത്രിത സ്ഥാപനങ്ങളുടെയും സ്വതന്ത്ര ബോർഡ് അംഗവുമായ രാജേഷ് മേനോനാണ് മുഖ്യപ്രഭാഷകൻ.
ക്യു.എൻ.ബി ഗ്രൂപ്പിലെ എക്സിക്യുട്ടിവ് വൈസ് പ്രസിഡന്റും ഗ്ലോബൽ അസറ്റ് മാനേജ്മെന്റ് മേധാവിയുമായ അജയ് കുമാർ, കെ.പി.എം.ജി ഖത്തറിലെ സീനിയർ പാർട്ണർ ഗോപാൽ ബാലസുബ്രഹ്മണ്യം, മെക്ഡാം ഹോൾഡിങ് ഗ്രൂപ് ജനറൽ മാനേജർ എൻജിനീയർ മുഹമ്മദ് അൽ-ബരാ സാമി എന്നിവരുൾപ്പെടെ പ്രമുഖർ പാനൽ ചർച്ചയിൽ പങ്കെടുക്കും.

