Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സി.ബി.എസ്.ഇ പത്താംക്ലാസ്: പേൾ സ്കൂളിന് നൂറുമേനി
text_fieldsbookmark_border
ദോഹ: സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷയിൽ ദോഹ പേൾ മോഡേൺ സ്കൂളിന് നൂറുമേനി വിജയം.പരീക്ഷയെഴുതിയ 25 വിദ്യാർഥികളിൽ ഒമ്പത് പേർ 90 ശതമാനത്തിന് മുകളിൽ മാർക്ക് സ്വന്തമാക്കി. 500ൽ 474 മാർക്ക് നേടിയ സൗരവ് സതീഷാണ് സ്കൂൾ ടോപ്പർ.
സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ മുഴുവൻ മാർക്കും നേടി.അനുഗ്രഹ പത്മനാഭൻ രണ്ടും (467), ഹരിഷ്രാജ് ഗോപി മൂന്നും (465) സ്ഥാനത്തെത്തി. മികച്ച വിജയം നേടിയ വിദ്യാർഥികളെയും, പിന്തുണ നൽകിയ അധ്യാപകരെയും സ്കൂൾ മാനേജ്മെൻറ് അഭിനന്ദിച്ചു.
Next Story

