സെൻട്രൽ മാർക്കറ്റ് ഫ്രൈഡേ ക്ലബ് രൂപവത്കരിച്ചു
text_fieldsസെൻട്രൽ മാർക്കറ്റ് ഫ്രൈഡേ ക്ലബ് ഭാരവാഹികൾ
ദോഹ: സെൻട്രൽ മാർക്കറ്റിലും പരിസര പ്രദേശങ്ങളിലും ജോലി ചെയ്യുന്നവരും താമസിക്കുന്നവരുമായ മലയാളി യുവാക്കൾ സെൻട്രൽ മാർക്കറ്റ് ഫ്രൈഡേ ക്ലബ് എന്ന പേരിൽ കൂട്ടായ്മക്ക് രൂപം നൽകി. സി.ഐ.സി റയ്യാൻ സോൺ ആക്ടിങ് പ്രസിഡന്റ് സുഹൈൽ ശാന്തപുരം അധ്യക്ഷത വഹിച്ച പരിപാടിയിൽ ക്ലബ് പ്രസിഡന്റായി ഇസ്മായിൽ പട്ടാമ്പിയെ തിരഞ്ഞെടുത്തു, അസ്രി കൊയിലാണ്ടിയാണ് ജനറൽ സെക്രട്ടറി. യൂസഫ്, അൻഫൽ, മുഹ്സിൻ എന്നിവർ സഹഭാരവാഹികളാണ്. സി.ഐ.സി റയ്യാൻ സോണൽ സെക്രട്ടറി എം.എം. അബ്ദുൽ ജലീൽ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ശറഫുദ്ദീൻ വടക്കാങ്ങരയുടെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടിയിൽ സി.ഐ.സി സെൻട്രൽ മാർക്കറ്റ് യൂനിറ്റ് സെക്രട്ടറി ഫൈസൽ സ്വാഗതം പറഞ്ഞു.
യൂത്ത് ഫോറം റയ്യാൻ സോണൽ പ്രസിഡന്റ് തൗഫീഖ് സമാപന പ്രസഗവും നടത്തി. ഹജ്ജ് പ്രമേയമായി നടന്ന ക്വിസ് മത്സരത്തിൽ അബൂബക്കർ (റ) ടീം ഒന്നാം സ്ഥാനം നേടി റഫീഖ് തങ്ങൾ ആയിരുന്നു ക്വിസ് മാസ്റ്റർ. പരിപാടികൾക്ക് സി.ഐ.സി. യൂത്ത് ഫോറം റയ്യാൻ സോണൽ ഭാരവാഹികൾ നേതൃത്വം നൽകി.

