എം.ഇ.എസിൽ ക്ലാസുകൾക്ക് തുടക്കം
text_fieldsഎം.ഇ.എസ് സ്കൂളിലെ വിദ്യാർഥികളെ പ്രിൻസിപ്പൽ ഡോ. ഹമീദ ഖാദറും മറ്റു അധ്യാപകരും ചേർന്ന് സ്വീകരിക്കുന്നു
ദോഹ: എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ പുതിയ അധ്യയന വർഷത്തിലെ ക്ലാസുകൾ ആരംഭിച്ചു. വിപുലമായ തയാറെടുപ്പുകളും പരിശീലന പരിപാടികളും പൂർത്തിയാക്കിയാണ് 2025-26 അധ്യയന വർഷത്തിൽ പഠനം പുനരാരംഭിച്ചത്.
അധ്യാപകർ, രക്ഷിതാക്കൾ, ഗതാഗത ജീവനക്കാർ എന്നിവർക്കായി വിവിധ പരിശീലന പരിപാടികളും സ്കൂൾ തുറക്കും മുമ്പേ പൂർത്തിയാക്കിയിരുന്നു. പുതു അധ്യയന വർഷത്തിൽ കുട്ടികളുടെ പഠന, അക്കാദമിക് മേഖലകളിലെ മികവ് വളർത്തിയെടുക്കാനും, സി.ബി.എസ്.ഇ പാഠ്യപദ്ധതികളിലെ പുതിയ മാറ്റങ്ങൾ അറിയിക്കാനും സാധ്യമാകും വിധത്തില ഓറിയന്റേഷൻ പരിപാടികൾക്ക് പ്രിൻസിപ്പൽ ഡോ. ഹമീദ ഖാദർ നേതൃത്വം നൽകി.
പൊതുപരീക്ഷയും അവധിയും കഴിഞ്ഞ് സ്കൂളിൽ തിരികെയെത്തിയ വിദ്യാർഥികളെ പ്രിൻസിപ്പലിന്റെയും അധ്യാപകരുടെയും നേതൃത്വത്തിൽ ആഘോഷപൂർവം സ്വാഗതംചെയ്തു.

