ക്ലാസിക് ഖത്തർ പെരുന്നാള്‍ നിലാവ് സംഘടിപ്പിച്ചു
text_fieldsക്ലാസിക് ഖത്തർ സംഘടിപ്പിച്ച പെരുന്നാള്‍ നിലാവ് പരിപാടിയിൽ പങ്കെടുത്തവർ
ദോഹ: ഹൃദയം തൊടും ഗാനങ്ങളുമായി ക്ലാസിക് ഖത്തര്‍ സംഘടിപ്പിച്ച പെരുന്നാള്‍ നിലാവ് സംഘാടക മികവിലും പരിപാടികളുടെ വൈവിധ്യത്തിലും അവിസ്മരണീയമായി. സ്കില്‍ ഡവലപ്മെന്റ് സെന്ററിലെ നിറഞ്ഞ സദസ്സില്‍ തെരഞ്ഞെടുത്ത ഗാനങ്ങള്‍ക്ക് പുറമേ ക്ലാസിക്കല്‍ ഡാന്‍സ്, ഒപ്പന, ഡാന്‍സ് മാഷ് അപ്പ് എന്നിവ കോര്‍ത്തിണക്കിയാണ് പരിപാടി ഒരുക്കിയത്.
ഷഫീഖ് അല്മാസിന്റെ നേതൃത്വത്തില്‍ ക്ലാസിക് ഖത്തറിന്റെ ഗായകരായ ബിന്ദു ചന്ദ്രന്, സുഭാഷ് കന്മഥന്‍, ജാഫര്‍ ജബ്ബാര്‍,ഗഫ്ഫാര്‍, നൗഷാദ് ഇടപ്പള്ളി, ജിനില്‍ കുമാര്‍, ഷരീഫ് വയലത്തൂര്‍, സുരേഷ് കുമാര്‍, ഗിരീഷ് കുമാര്‍, ശരണ്യ എന്നിവര്‍ അവതരിപ്പിച്ച ഗാനങ്ങളവതരിപ്പിച്ചു. ക്ലാസിക് ഖത്തറിന്റെ കലാകാരികളായ ഐശ്വര്യയും ലക്ഷ്മിയും നിറഞ്ഞാടിയത് സദസ്സ് ഹര്‍ഷാരവങ്ങളോടെ സ്വീകരിച്ചു. റിഥമിക് മൂവ്സ്, ട്വിങ്കിള്‍ ടോസ് ഡാന്‍സ് ടീമുകളും നൃത്തങ്ങളവതരിപ്പിച്ചു. അരുണ്‍ പിള്ള പ്രവീണും സമീര്‍ മൂസയുമായിരുന്നു അവതാരകര്‍.

