യൂനിറ്റി ഖത്തര്‍ ഈസക്കയെ അനുസ്മരിച്ചു
text_fieldsയൂനിറ്റി ഖത്തർ സംഘടിപ്പിച്ച ഈസക്ക അനുസ്മരണം
ദോഹ: യൂനിറ്റി ഖത്തറിന്റെ നേതൃത്വത്തില്‍ വുഖൈര്‍ നോബിൾ ഇന്റര്‍നാഷനല്‍ സ്കൂളില്‍ ഈസക്ക അനുസ്മരണം നടത്തി.
പരസ്പര ഐക്യവും സ്നേഹവും നിലനിർത്താൻ അദ്ദേഹം കാണിച്ച താൽപര്യം എടുത്തുപറയേണ്ടതായിരുന്നെന്ന് യോഗം അഭിപ്രായപ്പെട്ടു.
വൈസ് ചെയർമാൻ എം.പി. ഷാഫി ഹാജി അധ്യക്ഷതവഹിച്ചു. ഫൈസൽ ഹുദവി, എസ്.എ.എം. ബഷീര്‍, ഹബീബ് റഹ്മാൻ കിഴിശ്ശേരി, അഡ്വ. ഇസ്സുദ്ദീൻ, നസീര്‍ പാനൂര്‍, മുനീര്‍ മങ്കട, ഫാസില്‍ ഹമീദ്, സക്കരിയ്യ മാണിയൂർ, ടി.എ.ജെ. ഷൗക്കത്തലി, ഉമർ സ്വലാഹി, സിറാജ് ചൊവ്വ, നാലകത്ത് അബ്ദുല്‍ സലാം, ഈസക്കയുടെ മക്കളായ നൗഫല്‍ മുഹമ്മദ് ഈസ, നാദിര്‍ മുഹമ്മദ് ഈസ, നജില ഈസ, ആസാദ്, നാമിര്‍ മുഹമ്മദ് ഈസ എന്നിവര്‍ സംസാരിച്ചു.
ചീഫ് കോഓഡിനേറ്റർ ഖലീല്‍ പരീത് സ്വാഗതവും കോഓഡിനേറ്റർ വി.സി. മശ്ഹൂദ് നന്ദിയും പറഞ്ഞു. മുനീർ അഹ്മദ് ഖിറാഅത്ത് നടത്തി.

