റാങ്ക് ജേതാവിന് അനുമോദനം
text_fieldsകേരള എൻജിനീയറിങ് എൻട്രൻസ് എക്സാമിനേഷൻ രണ്ടാം റാങ്ക് നേടിയ ഹാഫിസ് റഹ്മാനെ സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി മദീന ഖലീഫ സോൺ അനുമോദിക്കുന്നു
ദോഹ: ജോയൻറ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ) കേരള ടോപ്പറും ദേശീയതലത്തിൽ 197ാം റാങ്കുകാരനും കേരള എൻജിനീയറിങ് എൻട്രൻസ് എക്സാമിനേഷൻ (കീം) രണ്ടാം റാങ്കുകാരനുമായ ഹാഫിസ് റഹ്മാനെ സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി മദീന ഖലീഫ സോൺ അനുമോദിച്ചു.
സി.ഐ.സി സോണൽ നേതാക്കൾ ഉപഹാരം കൈമാറി. വൈസ് പ്രസിഡന്റ് പി. അബ്ദുൽ ജബ്ബാർ, സോണൽ കമ്മിറ്റി അംഗം സി.കെ. നൗഫൽ, ബിൻ ഉംറാൻ യൂനിറ്റ് ആക്ടിങ് പ്രസിഡന്റ് ഉനൈസ്, ഹാഫിസിന്റെ പിതാവ് ഡോ. അബ്ദുറഹ്മാൻ (ഹമദ് ഹോസ്പിറ്റൽ) തുടങ്ങിയവർ സംബന്ധിച്ചു.

