ദോഹ രാജ്യാന്തര പുസ്തക മേള: പുസ്തക പ്രകാശനം
text_fieldsസമീൽ ഇല്ലിക്കലിെൻറ ‘മലബാർ വിപ്ലവം - ചരിത്രം കാണാതെ പോയ ജീവിതങ്ങൾ, ഖബറുകൾ’ ഐ.പി.എച്ച് പവലിയനിൽ പ്രകാശനം ചെയ്യുന്നു
ദോഹ: 31ാമത് ദോഹ രാജ്യാന്തര പുസ്തക മേളയിൽ ഐ.പി.എച്ച് പുറത്തിറക്കിയ സമീൽ ഇല്ലിക്കലിെൻറ 'മലബാർ വിപ്ലവം - ചരിത്രം കാണാതെ പോയ ജീവിതങ്ങൾ, ഖബറുകൾ' പുസ്തകം പ്രകാശനം നിർവഹിച്ചു. സി.ഐ.സി ജനറൽ സെക്രട്ടറി നൗഫൽ പാലേരി ഐ.പി.എച്ച് ബുക്ക്സ്റ്റാൾ സംഘാടക സമിതി ജനറൽ കൺവീനർ അസ്ഹർ അലിക്ക് നൽകി പ്രകാശനം ചെയ്തു. മുഹമ്മദ്, ജമാൽ, നൗഫൽ, അസ്ഹർ അലി, നൂറുദ്ധീൻ, മുഹമ്മദ് ജിഹാദ് എന്നിവർ പങ്കെടുത്തു. ദോഹ എക്സിബിഷൻ സെന്ററിൽ നടക്കുന്ന രാജ്യാന്തര പുസ്തകമേളയിൽ എച്ച് വൺ 25 നമ്പർ സ്റ്റാളിലാണ് ഐ.പി.എച്ച് പവലിയൻ പ്രവർത്തിക്കുന്നത്.

