മലയാളം മിഷൻ - സംസ്കൃതി ചാപ്റ്റർ ചിത്രരചന മത്സരം സംഘടിപ്പിച്ചു
text_fields മലയാളം മിഷൻ - സംസ്കൃതി ചാപ്റ്റർ ചിത്രരചന മത്സര വിജയികൾക്ക് സമ്മാനം നൽകുന്നു
ദോഹ: അന്താരാഷ്ട്ര പരിസ്ഥിതി ദിനാഘോഷ ഭാഗമായി മലയാളം മിഷൻ ഖത്തർ സംസ്കൃതി ചാപ്റ്റർ ചിത്രരചന മത്സരം സംഘടിപ്പിച്ചു. 70ലധികം കുട്ടികൾ പങ്കെടുത്തു. മൂന്ന് പ്രായ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ തനുശ്രീ രാഘവേന്ദ്ര, ഇഷ ധനൂൺ അരിമ്പ്രത്തൊടി, കൃഷ്ണ അശോക് കുമാർ എന്നിവർ ഒന്നാം സ്ഥാനവും, എസ്.ആർ. കാശിനാഥ്, അഥീന ഫിലിപ് എന്നിവർ രണ്ടാം സ്ഥാനവും ഗൗരി റജി, തീർഥ ,രേഷ്മ സൂരജ് എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വിജയികൾക്കുള്ള സമ്മാനവിതരണവും പങ്കെടുത്ത എല്ലാ കുട്ടികൾക്കുമുള്ള സർട്ടിഫിക്കറ്റ് വിതരണവും കാസർകോട് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാൻ, സംസ്കൃതി, മലയാളം മിഷൻ ഭാരവാഹികൾ എന്നിവർ ചേർന്ന് നിർവഹിച്ചു. യുനൈറ്റഡ് നേഷൻസ് പരിസ്ഥിതി ദിനാഘോഷ ഭാഗമായി നടത്തപ്പെട്ട ചിത്രരചന മത്സരത്തിന് യു.എൻ.ഇ.പിയുടെ അനുമോദനങ്ങളും ലഭിച്ചു.

