ഖത്തറിൽ ഈദ് അവധി ജൂൺ അഞ്ചു മുതൽ
text_fieldsദോഹ: ഖത്തറിൽ സർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ എന്നിവയുടെ ബലിപെരുന്നാൾ അവധി വ്യാഴാഴ്ച ആരംഭിക്കും. ദുൽഹജ്ജ് ഒമ്പത് ആയി ജൂൺ അഞ്ച് മുതൽ ഒമ്പത് വരെയായി അഞ്ചു ദിവസമാണ് പെരുന്നാൾ അവധിയുള്ളത്. രണ്ടാഴ്ച മുമ്പ് അമീരി ഉത്തരവിലൂടെ രണ്ട് പെരുന്നാളും ദേശീയ ദിനവും ഉൾപ്പെടെ പൊതുഅവധി പ്രഖ്യാപിച്ചിരുന്നു.
ബലിപെരുന്നാൾ അവധി സംബന്ധിച്ച് ഞായറാഴ്ച രാവിലെ അമീരി ദിവാൻ ഉത്തരവ് പുറപ്പെടുവിച്ചു. ഇതുപ്രകാരം ബുധനാഴ്ചയാവും അവസാന പ്രവൃത്തി ദിനം. വെള്ളിയാഴ്ചയാണ് ഖത്തർ ഉൾപ്പെടെ ജി.സി.സി രാജ്യങ്ങളിൽ പെരുന്നാൾ ആഘോഷം. തുടർന്ന് ചൊവ്വാഴ്ചയോടെ സർക്കാർ ഓഫിസുകൾ വീണ്ടും സജീവമാകും. മന്ത്രാലയങ്ങൾ, സർക്കാർ ഓഫിസുകൾ, പൊതുസ്ഥാപനങ്ങൾ എന്നിവയുടെ അവധിയാണ് പ്രഖ്യാപിച്ചത്. ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെ അവധി ഖത്തർ സെൻട്രൽ ബാങ്ക് ഗവർണർ പ്രഖ്യാപിക്കും.

