തെരെഞ്ഞെടുപ്പ് ഗാനം പുറത്തിറക്കി
text_fieldsകെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി തെരഞ്ഞെടുപ്പ് ഗാനം മുനവ്വറലി ശിഹാബ് തങ്ങൾ പുറത്തിറക്കുന്നു
ദോഹ: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കെ.എം.സി.സി ഖത്തർ മലപ്പുറം ജില്ല കമ്മിറ്റി തയാറാക്കിയ യു.ഡി.എഫ് പ്രചാരണ ഗാനം പുറത്തിറക്കി. പാണക്കാട് നടന്ന ചടങ്ങിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളാണ് ഗാനം പുറത്തിറക്കിയത്. മലപ്പുറം ജില്ല പ്രസിഡന്റ് സവാദ് വെളിയംകോട്, വൈസ് പ്രസിഡന്റ് ജബ്ബാർ പാലക്കൽ, സംസ്ഥാന സെക്രട്ടറി അലി മൊറയൂർ, മണ്ഡലം ഭാരവാഹികളായ ഇബ്രാഹിം കോട്ടക്കൽ, ജാബിർ കൈനിക്കര, ഷഫീഖ് കടവ്, നാസർ കാരക്കാടൻ, റെബി കൊണ്ടോട്ടി എന്നിവർ സംബന്ധിച്ചു. ഗായകനും സംഗീത സംവിധായകനുമായ സാദിഖ് പന്തല്ലൂരും ഹർഷയുമാണ് ഗാനം ആലപിച്ചിട്ടുള്ളത്. നവാസ് പൂന്തോട്ടത്തിലിന്റേതാണ് രചന.

