എംബസി ഓപൺ ഹൗസ് നാളെ
text_fieldsദോഹ: ഖത്തർ ഇന്ത്യൻ എംബസി ഓപൺ ഹൗസ് വ്യാഴാഴ്ച നടക്കും. ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്ക് കോൺസുലാർ സംബന്ധിച്ച പരാതികൾ അംബാസർ മുമ്പാകെ ബോധിപ്പിക്കുന്നതിന് അവസരം ഉപയോഗപ്പെടുത്താം. വൈകുന്നേരം മൂന്ന് മുതലാണ് പരിപാടി. ഖത്തർ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ ഓപണ്‍ ഹൗസിന് നേതൃത്വം നല്‍കും. ഉച്ചക്ക് രണ്ട് മുതല്‍ മൂന്നു വരെ രജിസ്ട്രേഷൻ സൗകര്യമുണ്ടായിരിക്കും. മൂന്ന് മുതല്‍ അഞ്ചു വരെ എംബസിയില്‍ നേരിട്ട് ഹാജരായി ഓപണ്‍ ഹൗസില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് +974 55097295 നമ്പറില്‍ ബന്ധപ്പെടാം. ഓപണ്‍ ഹൗസില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്ക്ക് [email protected] എന്ന ഇ-മെയിലിലേക്ക് അപേക്ഷകളയക്കാം.

