ഇ.എം.ഇ.എ കോളജ് അലുമ്നി ഇഫ്താർ സംഗമം
text_fieldsഇ.എം.ഇ.എ കോളജ് അലുമ്നി സംഗമത്തിൽ അബ്ദുൽ റഊഫ് കൊണ്ടോട്ടിക്ക് ഉപഹാരം സമ്മാനിക്കുന്നു
ദോഹ: കൊണ്ടോട്ടി ഇ.എം.ഇ.എ കോളജ് ഖത്തറിലെ അലുമ്നി സംഘടനയായ ‘ഒസീമിയ ഖത്തർ ചാപ്റ്റർ’ ഇഫ്താർ സംഗമവും ആദരവും നടത്തി. ബർവ വില്ലേജ് റൊട്ടാന റസ്റ്റാറന്റിൽ നടന്ന പരിപാടിയിൽ ഐ.സി.ബി.എഫ് മാനേജിങ് കമ്മിറ്റി മെംബറായി തെരഞ്ഞെടുക്കപ്പെട്ട അലുമ്നി മുഖ്യ രക്ഷാധികാരി അബ്ദുൽ റഊഫ് കൊണ്ടോട്ടിയെ ആദരിച്ചു. ഷമീർ മണ്ണറോട്ട് സ്വാഗതവും കോഓഡിനേറ്റർ ഷബീബ് കൊണ്ടോട്ടി അധ്യക്ഷതയും വഹിച്ചു. ഷബീർ, ഹാനി മങ്ങാട്ട്, സഗീർ, ജിഫാൻ, ആഷിഖ്, റബീഹ്, ജാഫർ, സലീം, റിയാസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. നാസർ അല്ലിപ്പാറ നന്ദിയും പറഞ്ഞു.

