അമീറും ബ്ലിങ്കനും കൂടിക്കാഴ്ച നടത്തി
text_fieldsഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും യു.എസ് വിദേശകാര്യ സെക്രട്ടറി
ആന്റണി ബ്ലിങ്കനും ദോഹയിൽ കൂടിക്കാഴ്ച നടത്തുന്നു
ദോഹ: ഗസ്സയിലും ലബനാനിലുമായി ഇസ്രായേൽ ആക്രമണം തുടരുന്നതിനിടെ വീണ്ടും ദോഹയിലെത്തിയ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഖത്തർ അമീർശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി കൂടിക്കാഴ്ച നടത്തി. യുദ്ധം അവസാനിപ്പിക്കാനും, നയതന്ത്ര ദൗത്യങ്ങൾ ശക്തമാക്കുന്നത് സംബന്ധിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു.
ഗസ്സ, ലബനാൻ ഉൾപ്പെടെ മേഖലയിലെ സംഘർഷം ഇരുവരും വിശകലനം ചെയ്തു. ശേഷം, ഖത്തർ പ്രധാനമന്ത്രിയുമായും ബ്ലിങ്കൻ കൂടിക്കാഴ്ച നടത്തി. യുദ്ധം അടിയന്തരമായ അവസാനിപ്പിക്കാനും, സാധാരണക്കാരുടെ ജീവന് സംരക്ഷണം ഒരുക്കാനും മേഖലയിൽ സാമാധനം ഉറപ്പാക്കാനും സാധ്യമായ ഇടപെടൽ നടത്തണമെന്ന് ഇരുവരും ചർച്ചയിൽ വ്യക്തമാക്കി.

