അമീർ ഇന്ന് തുർക്കിയയിലേക്ക്
text_fieldsഅമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി
ദോഹ: ഔദ്യോഗിക സന്ദർശനത്തിനായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി വ്യാഴാഴ്ച തുർക്കിയയിലേക്ക്. ഖത്തർ-തുർക്കിഷ് സുപ്രീം സ്ട്രാറ്റജിക് കമ്മിറ്റിയുടെ പത്താമത് യോഗത്തിൽ അമീർ പങ്കെടുക്കും. തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനൊപ്പം അമീർ യോഗത്തിൽ അധ്യക്ഷത വഹിക്കും.
ഇരുരാജ്യങ്ങളും തമ്മിലെ വിവിധ മേഖലകളിലെ തന്ത്രപരമായ പങ്കാളിത്തം സംബന്ധിച്ചും, മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിഷയങ്ങളിലും ചർച്ച നടക്കും. വിവിധ ധാരണപത്രങ്ങളിലും ഒപ്പുവെക്കും. പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി ഉൾപ്പെടെ ഉന്നത സംഘവും അമീറിനെ അനുഗമിക്കുന്നുണ്ട്.

