ബ്രിട്ടീഷ് പ്രതിനിധികളുമായി വിദേശകാര്യമന്ത്രിയുടെ കൂടിക്കാഴ്ച
text_fieldsദോഹ: ബ്രിട്ടനിൽ സന്ദർശനത്തിനെത്തിയ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി ബ്രിട്ടീഷ് മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി. ബ്രിട്ടീഷ് മിഡിലീസ്റ്റ് വകുപ്പ് സഹമന്ത്രി അലിസ്റ്റർ ബർട്ട്, സുരക്ഷാ വിഭാഗം സഹമന്ത്രി ബെൻ വാലസ്, ദേശീയ സുരക്ഷാ ഡെപ്യൂട്ടി ഉപദേഷ്ടാവ് പഡി മെക് ഗിനസ്, പാർലിമെൻറ് അംഗമായ വില്യം ഹേഗ് പ്രഭു എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഖത്തറും ബ്രിട്ടനും തമ്മിലുള്ള നയതന്ത്രബന്ധവും വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതുമായി ബന്ധപ്പെട്ടും കൂടിക്കാഴ്ചകളിൽ ചർച്ച ചെയ്തു. ഇരു വിഭാഗങ്ങൾക്കും പൊതുപ്രാധാന്യമുള്ള വിഷയങ്ങളും കൂടിക്കാഴ്ചകളിൽ ചർച്ച ചെയ്തു.
