കൂറ്റനാട് മഹല്ല് കൂട്ടായ്മ യാത്രയയപ്പ് നൽകി
text_fieldsദീർഘകാല പ്രവാസത്തിനുശേഷം നാട്ടിലേക്കു മടങ്ങുന്ന പി.പി. മുഹമ്മദിന് കൂറ്റനാട് മഹല്ല് കൂട്ടായ്മ നേതൃത്വത്തിൽ യാത്രയയപ്പു നൽകിയപ്പോൾ
ദോഹ: 40 വർഷത്തെ ഖത്തർ പ്രവാസ ജീവിതം മതിയാക്കി സ്വദേശത്തേക്കു മടങ്ങുന്ന പി.പി. മുഹമ്മദിന് പാലക്കാട് ജില്ലയിലെ കൂറ്റനാട് മഹല്ല് കൂട്ടായ്മ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. യോഗത്തിൽ കുറ്റനാട് മഹല്ല് കൂട്ടായ്മ പ്രസിഡന്റ് എ.വി. അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഷറഫ് പി.എ. നാസർ സ്വാഗതം പറഞ്ഞു. ചെയർമാൻ കെ.വി. ബഷീർ, ഉപദേശക സമിതി അംഗങ്ങളായ എ.വി. അബ്ദുൽ ഖാദർ, എൻജിനീയർ ടി.കെ. അബ്ദുൽ ഖാദർ എന്നിവർ ഉപഹാരം നൽകി മുഹമ്മദിനെ ആദരിച്ചു. ടി.കെ. ഷമീർ, നജീബ് അബൂബക്കർ, റുബീഷ്, ഷമീർ വി.പി. ഷൗക്കത്ത്, ഷാജി, മുനീർ, സലീം കെ.വി. എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു. കൂട്ടായ്മയുടെ സ്ഥാപക അംഗവും ഭരണസമിതി അംഗവും കൂടിയായ പി.വി. മുഹമ്മദ് മറുപടി പ്രസംഗം നിർവഹിച്ചു. ട്രഷറർ ഷറഫുദ്ദീൻ നന്ദി പറഞ്ഞു.

