സച്ചിദാനന്ദന് ശ്രീകൃഷ്ണ കോളജ് അലുമ്നി യാത്രയയപ്പ് നൽകി
text_fieldsശ്രീകൃഷ്ണ കോളജ് അലുമ്നി മുൻ ജനറൽ സെക്രട്ടറി സച്ചിദാനന്ദന് കൂട്ടായ്മ നൽകിയ യാത്രയയപ്പ്
ദോഹ: പ്രവാസം മതിയാക്കി നാട്ടിൽ പോകുന്ന ശ്രീകൃഷ്ണ കോളജ് അലുമ്നി മുൻ ജനറൽ സെക്രട്ടറിയും ട്രഷററുമായ സച്ചിദാനന്ദന് ശ്രീകൃഷ്ണ കോളജ് അലുമ്നി ഖത്തർ കമ്മിറ്റി യാത്രയയപ്പ് നൽകി. ബിൻ ഒമ്രാനിലെ ബ്രേക്കോളി റസ്റ്റാറന്റിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി ബുഷ്മോൻ സ്വാഗതം പറഞ്ഞു.
മുഖ്യരക്ഷാധികാരി ബാബുരാജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. മറ്റു രക്ഷാധികാരികളായ പ്രമോദ് ചന്ദ്രൻ, ലതീഷ് എന്നിവർ സംസാരിച്ചു. മറ്റു എക്സി.അംഗങ്ങളായ അബൂബക്കർ, നവാസ്, ഷെജിൽ മൂസ, ഹനീഫ, റഫീഖ്, സിമി രാംകുമാർ, നാജിറ അബൂബക്കർ, ഷിജോയ് എന്നിവർ പങ്കെടുത്തു. ട്രഷറർ നജീബ് നന്ദിയും പറഞ്ഞു.

