മഹേഷ് കരയാന്‍ മലയാളി സൗഹൃദ കൂട്ടായ്മ യാത്രയയപ്പ് നൽകി
text_fieldsപ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കണ്ണൂർ ചൊവ്വ സ്വദേശി മഹേഷ് കരയാന്‍ മലയാളി സൗഹൃദ കൂട്ടായ്മയുടെ യാത്രയയപ്പ്
ദോഹ: 21 വര്‍ഷത്തെ ഖത്തര്‍ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കണ്ണൂർ ചൊവ്വ സ്വദേശി മഹേഷ് കരയാന്‍ മലയാളി സൗഹൃദ കൂട്ടായ്മ യാത്രയയപ്പ് നൽകി. സ്വകാര്യ ഹോട്ടലിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ ഹമീദ് പൊക്കാട്ട് അധ്യക്ഷത വഹിച്ചു. അബ്ദുൽ സമദ് സ്വാഗതവും തോമസ് എബ്രഹാം നന്ദിയും പറഞ്ഞു. അനൂപ് കുമാർ, ഫൈസൽ മൈലാഞ്ചിക്കൽ, സി.ടി. സ്വാലിഹ്, വി. ഫർസാദ്, ടി. അറഫാത്ത്, ജാസിഫ് ചൊക്ലി, റഷാദ് തിരൂർ എന്നിവർ അദ്ദേഹത്തിന്റെ മുന്‍കാല പ്രവര്‍ത്തനങ്ങളെ വിലയിരുത്തി സംസാരിച്ചു. മുതിർന്ന അംഗങ്ങളായ ഹമീദ് പോക്കാട്ട്, പി.എം. നാസർ, യൂസഫ് സുബൈർ, സുനിൽ സുധാകരൻ, മുഹമ്മദ് ശരീഫ് എന്നിവർ പൊന്നാടയണിയിച്ചു. ജാഷിർ മാക്കനാരി, മുഹമ്മദ് സമീർ, സുധീർ മുള്ളത് എന്നിവർ ഉപഹാരം നൽകി അദ്ദേഹത്തെ ആദരിച്ചു.

