യാത്രയയപ്പ് നൽകി
text_fieldsയാത്രയയപ്പ് ചടങ്ങിൽ രതീഷ് കക്കോവിന് ഉപഹാരം നൽകുന്നു
ദോഹ: 14 വർഷക്കാലം പ്രവാസിയായി ഖത്തറിൽ ജോലി ചെയ്തിരുന്ന വി.എസ്.എഫ് മുൻ പ്രസിഡന്റ് രതീഷ് കക്കോവിന് യാത്രയയപ്പ് നൽകി. അബ്ദുസ്സലാം അഴിഞ്ഞിലം അധ്യക്ഷത വഹിച്ചു. ചീഫ് അഡ്വൈസർ മഷ്ഹൂദ് തിരുത്തിയാട് മെമന്റോ നൽകി.
ഉപദേശക സമിതി അംഗം സുലൈമാൻ മദനി, വി.എസ്.എഫ് മുൻ പ്രസിഡന്റുമാരായ ഹസീബ് ചണ്ണയിൽ, യാക്കൂബ് വാഴയൂർ, അബൂബക്കർ തിരുത്തിയാട്, ട്രഷറർ ജവാദ് വാഴയൂർ, അബ്ദുസ്സലാം തിരുത്തിയാട്, നസീഫ് തിരുത്തിയാട്, വിനീഷ് കാരാട്, അനീസ് കോട്ടുപാടം, അൻവർ തിരുത്തിയാട്, ഷാഫി കക്കോവ്, സിദ്ദീഖ് പുതുക്കോട്, ഷംജിത് ചെണ്ണയിൽ എന്നിവർ സംസാരിച്ചു. രതീഷ് കക്കോവ്, വൃന്ദ കെ. നായർ എന്നിവർ മറുപടി പ്രസംഗം നടത്തി. രത്നാകരൻ കാരാട് സ്വാഗതവും സ്മിത രത്നാകരൻ നന്ദിയും പറഞ്ഞു.

