യാത്രയയപ്പ് നൽകി
text_fieldsയാത്രയയപ്പ് യോഗത്തിൽ അൻവസ് നെബുവിന് ഉപഹാരം നൽകുന്നു
ദോഹ: സൗദി അറേബ്യയിലേക്ക് യാത്രയാകുന്ന ഖത്തർ കേരള ഇസ്ലാഹി സെന്റർ ബിൻ ഉംറാൻ യൂനിറ്റ് സെക്രട്ടറി അൻവസ് നെബുവിന് യാത്രയയപ്പ് നൽകി.
സലത്ത ജദീദ് ക്യു.കെ.ഐ.സി ഹാളിൽ ബിൻ ഉംറാൻ യൂനിറ്റും ക്രിയേറ്റിവിറ്റി വിങ്ങും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ ക്യു.കെ.ഐ.സി പ്രസിഡന്റ് കെ.ടി. ഫൈസൽ സലഫി അൻവസിന് ഉപഹാരം സമർപ്പിച്ചു. ക്രിയേറ്റിവിറ്റി വിങ് നടത്തിയ സ്പോർട്സ് ഫെസ്റ്റ് അടക്കമുള്ള വിവിധ പരിപാടികളുടെ നടത്തിപ്പിലെ അൻവസിന്റെ നേതൃപരമായ പങ്കിനെ പരിപാടിയിൽ യോഗം നന്ദിയോടെ സ്മരിച്ചു.
ക്യു.കെ.ഐ.സി സെക്രട്ടേറിയറ്റ് അംഗങ്ങളായ ഷഹാൻ വി.കെ, സെലു അബൂബക്കർ, ഖാലിദ് കട്ടുപ്പാറ, അബ്ദുൽ ഹക്കീം പിലാത്തറ എന്നിവർ നേതൃത്വം നൽകിയ പരിപാടിയിൽ ഫൈസൽ സലഫി എടത്തനാട്ടുകര, മുഹമ്മദ് ഫെബിൽ, ഇസ്മാഇൽ നന്തി, ശംസീർ സി.പി, അൻവർഷ, ഷമീർ, അസൈനാർ, അബ്ദുൽ നാസർ, ഷബീർ എന്നിവർ പങ്കെടുത്തു.

