ഫോക്കസ് ബി ഫിറ്റ് കാമ്പയിന് തുടക്കം
text_fieldsഫോക്കസ് ഖത്തർ റിയാദ മെഡിക്കൽസുമായി ചേർന്ന് സംഘടിപ്പിക്കുന്ന ബി ഫിറ്റ് ഫിറ്റ്നസ് ചലഞ്ചിന്റെ ഉദ്ഘാടന ചടങ്ങിൽനിന്ന്
ദോഹ: ഫോക്കസ് ഖത്തർ റിയാദ മെഡിക്കൽസുമായി ചേർന്ന് ‘ബി ഫിറ്റ് ഫിറ്റ്നസ് ചലഞ്ച്’ കാമ്പയിന് തുടക്കമായി. 45 ദിവസം നീളുന്ന കാമ്പയിന്റെ ഭാഗമായി പങ്കെടുക്കുന്ന ആളുകൾക്കുവേണ്ടി വിവിധ പ്രോഗ്രാമുകൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. റിയാദയിൽ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം റിയാദ മെഡിക്കൽസ് മാനേജിങ് ഡയറക്ടർ ജംഷീർ ഹംസ നിർവഹിച്ചു. ഫോക്കസ് ഖത്തർ സോഷ്യൽ വെൽഫെയർ മാനേജർ അമീനു റഹ്മാൻ പ്രോഗ്രാം വിശദീകരിച്ചു. സി.ഇ.ഒ ഷബീർ വെള്ളാടത്ത് ആശംസകൾ നേർന്നു. പി.ടി. ഹാരിസ് അധ്യക്ഷതവഹിച്ചു. സി.ഒ.ഒ അമീർ ഷാജി സ്വാഗതവും റിയാദ മെഡിക്കൽ സെന്റർ മാർക്കറ്റിങ് മാനേജർ അൽത്താഫ് നന്ദിയും പറഞ്ഞു.
ഫിറ്റ്നസ് ചലഞ്ചിൽ പങ്കെടുക്കുന്നവർക്ക് റിയാദ മെഡിക്കൽ സെന്റർ സൗജന്യ വൈദ്യ പരിശോധന നൽകുമെന്ന് മാനേജിങ് ഡയറക്ടർ ജംഷീർ ഹംസ പറഞ്ഞു. പ്രോഗ്രാമിന് ഫോക്കസ് ഖത്തർ ഡെപ്യൂട്ടി സി.ഇ.ഒ സഫീർ സലാം, സി.എഫ്.ഒ ഫായിസ് ഇളയോടൻ, അഡ്മിൻ മാനേജർ റസീൽ, മാർക്കറ്റിങ് മാനേജർ റാഷിഖ് ബക്കർ, എച്ച്.ആർ മാനേജർ മൊയ്തീൻ ഷാ, ഇവന്റ്സ് മാനേജർ ആഷിക്, ഫഹ്സിർ റഹ്മാൻ, അസ്ലം, ആഷിഖ് തുടങ്ങിയവർ നേതൃത്വം നൽകി.

