ഫോക്കസ് ഖത്തർ ഇഫ്താർ മീറ്റ്
text_fieldsഫോക്കസ് ഖത്തർ ഇഫ്താർ മീറ്റിൽ നിന്ന്
ദോഹ: ഫോക്കസ് ഇന്റർനാഷനൽ ഖത്തർ റീജ്യൻ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. ഇന്ത്യൻ കൾചറൽ സെന്ററിൽ നടന്ന ഇഫ്താർ മീറ്റിൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ പങ്കെടുത്തു.
നവീർ ഇഹ്സാൻ ഫാറൂഖി റമദാൻ സന്ദേശം നൽകി. ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാൻ, ഐ.ബി.പി.സി പ്രസിഡന്റ് താഹാ മുഹമ്മദ്, ഖത്തർ ഇന്ത്യൻ ഇസ് ലാഹി സെന്റർ പ്രസിഡന്റ് ഷമീർ വലിയവീട്ടിൽ, കെ.എം.സി.സി പ്രസിഡന്റ് ഡോ. അബ്ദുസ്സമദ്, ഇൻകാസ് പ്രസിഡന്റ് ഹൈദർ ചുങ്കത്തറ തുടങ്ങി നിരവധി സാമൂഹിക-സാംസ്ക്കാരിക നേതാക്കൾ പങ്കെടുത്തു.

