ഫോക്കസ് ഖത്തർ രക്തദാന ക്യാമ്പ്
text_fieldsഫോക്കസ് ഖത്തർ രക്തദാന ക്യാമ്പിനുള്ള സർട്ടിഫിക്കറ്റ് ബ്ലഡ് ഡോണര്‍ സെൻറര്‍ പ്രതിനിധി അബ്ദുല്‍ ഖാദര്‍, അശ്ഹദ് ഫൈസിക്ക് കൈമാറുന്നു
ദോഹ: ഫോക്കസ് ഖത്തറും, ഫോക്കസ് ലേഡീസും സംയുക്തമായി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ബ്ലഡ് ഡോണര്‍ സെൻറ റുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഉച്ചക്ക് ഒന്നു മുതല്‍ വൈകീട്ട് ആറുവരെ നീണ്ട ക്യാമ്പില്‍ യുവാക്കളും യുവതികളുമടക്കം നിരവധി പേര്‍ സംബന്ധിച്ചു. കോവിഡ് കാലത്തെ എല്ലാവിധ മുന്‍കരുതലുകളും പാലിച്ചുകൊണ്ടായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചിരുന്നത്. രക്തദാനത്തെക്കുറിച്ച മുഴുവന്‍ സംശയങ്ങള്‍ക്കും മറുപടികളടങ്ങിയ പോസ്റ്ററുകളും ചോദ്യാവലികളും നേരത്തേതന്നെ സമൂഹമാധ്യമങ്ങള്‍ വഴി ഫോക്കസ് ഖത്തര്‍ പ്രചരിപ്പിച്ചിരുന്നു.
ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ ബ്ലഡ് ഡോണര്‍ സെൻററില്‍ വെച്ചു നടന്ന പരിപാടി സി.ഇ.ഒ അഷ്ഹദ് ഫൈസി ഉദ്ഘാടനം ചെയ്തു. ബ്ലഡ് ഡോണര്‍ സെൻറര്‍ പ്രതിനിധി അബ്ദുല്‍ ഖാദര്‍, അശ്ഹദ് ഫൈസിക്ക് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചു. ഹമദ് ബിന്‍ സിദ്ദീഖ്, സി. മുഹമ്മദ് റിയാസ്, ഫാഇസ് എളയോടന്‍, ബാസില്‍ കെ.എന്‍, അമീര്‍ ഷാജി, മുഹമ്മദ് ആശിഖ്, അനീസ് അസീസ്, അമീനുര്‍റഹ്മാന്‍ എ.എസ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

