ഫ്രഞ്ച് സൂപ്പർ കപ്പ്: ടിക്കറ്റ് വിൽപന തുടങ്ങി
text_fieldsദോഹ: പുതുവർഷത്തിൽ ഖത്തറിലേക്ക് വിരുന്നെത്തുന്ന ആദ്യ ഫുട്ബാൾ അങ്കമായ ഫ്രഞ്ച് സൂപ്പർ കപ്പ് മത്സരത്തിന്റെ ടിക്കറ്റ് വിൽപന ആരംഭിച്ചു. ജനുവരി അഞ്ചിന് 974 സ്റ്റേഡിയത്തിൽ നടക്കുന്ന ഫ്രഞ്ച് വമ്പന്മാരയ പി.എസ്.ജി, എ.എസ് മൊണാകോ മത്സരത്തിന്റെ ടിക്കറ്റുകൾ www.roadtoqatar.qa/en എന്ന വെബ്സൈറ്റ് വഴിയാണ് വിൽപന. കാറ്റഗറി ഒന്നിന് 80 റിയാലും കാറ്റഗറി രണ്ടിന് 30 റിയാലുമാണ് നിരക്ക്. ഒരാൾക്ക് 10 ടിക്കറ്റുകൾ വരെ വാങ്ങാം.
ഭിന്നശേഷിക്കാർക്കും ടിക്കറ്റുകൾ ലഭ്യമാണ്. ആരാധകർ ഔദ്യോഗിക സൈറ്റിൽനിന്ന് മാത്രം ടിക്കറ്റുകൾ വാങ്ങണമെന്ന് സംഘാടകർ അറിയിച്ചു. ഫ്രഞ്ച് ലീഗിലെ ജേതാക്കളായ പി.എസ്.ജിയും രണ്ടാം സ്ഥാനക്കാരായ മൊണാകോയും തമ്മിലെ അങ്കത്തിൽ സൂപ്പർതാരങ്ങളാണ് ഖത്തറിലെത്തുന്നത്.

