സൂപ്പർ കപ്പ് കാണാം; ഹാപ്പിയാകാം
text_fieldsദോഹ: ജനുവരി അഞ്ചിന് 974 സ്റ്റേഡിയത്തിൽ നടക്കുന്ന ഫ്രഞ്ച് സൂപ്പർ കപ്പിൽ ചാമ്പ്യന്മാർക്ക് സമ്മാനിക്കുന്ന ട്രോഫി ആരാധകരെ തേടിയെത്തുന്നു. ടൂർണമെന്റ് പ്രമോഷന്റെ ഭാഗമായി ജനുവരി മൂന്ന് വെള്ളിയാഴ്ച ദോഹ സിറ്റി സെന്റർ മാളിൽ വൈകീട്ട് ആറ് മുതൽ രാത്രി 10 വരെ ട്രോഫി പ്രദർശിപ്പിക്കും.
വിസിറ്റ് ഖത്തർ നേതൃത്വത്തിലാണ് ട്രോഫി ടൂർ. ഫ്രഞ്ച് ലീഗ് വൺ ജേതാക്കളായ പി.എസ്.ജിയും, മുൻചാമ്പ്യന്മാരായ എ.എസ് മൊണാകോയും ഏറ്റുമുട്ടുന്ന സൂപ്പർ കപ്പിലെ വിജയികൾക്കുള്ള ട്രോഫി നേരിൽ കാണാനും ഒപ്പം ഫോട്ടോ എടുക്കാനും ആരാധകർക്കുള്ള അവസരമാണിത്. സിറ്റി സെന്ററിലെ താഴെ നിലയിലാണ് ട്രോഫി പ്രദർശനം. മത്സരത്തിന്റെ ടിക്കറ്റ് ആരാധകർക്ക് ഓൺലൈൻ വഴി സ്വന്തമാക്കാവുന്നതാണ്. www.roadtoqatar.qa ലിങ്ക് വഴിയാണ് ടിക്കറ്റ് വിൽപന.

