ജി.സി.സി ബാഡ്മിന്റൺ എം.ഇ.എസ് വിദ്യാർഥിനിക്ക് കിരീടം
text_fieldsജി.സി.സി ഓപൺ ബാഡ്മിന്റൺ ജേതാവായ കാരൾ
ബെഥനി എം.ഇ.എസ് സ്കൂൾ പ്രിൻസിപ്പൽ ഹമീദ ഖാദറിനും കായികാധ്യാപകനുമൊപ്പം
ദോഹ: ബഹ്റൈനിൽ നടന്ന ജി.സി.സി ഓപൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ വിദ്യാർഥിക്ക് കിരീട നേട്ടം. നാലാം ക്ലാസുകാരി കാരൾ ബെഥനി ശെൽവരാജാണ് അണ്ടർ ഒമ്പത്, അണ്ടർ 11 ഡബ്ൾസ് വിഭാഗങ്ങളിൽ ജേതാവും അണ്ടർ ഒമ്പത് സിംഗ്ൾസിൽ റണ്ണർഅപ്പുമായത്.
നാലാം വയസ്സ് മുതൽ ബാഡ്മിന്റൺ പരിശീലിക്കുന്ന കാരൾ ഇതിനകം ഖത്തറിലും മറ്റുമായി നിരവധി ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുക്കുകയും വിജയം നേടുകയും ചെയ്തിട്ടുണ്ട്. ഈ വർഷം നടക്കുന്ന കേള സബ്ജൂനിയർ മീറ്റിൽ പങ്കെടുക്കാനും യോഗ്യത നേടി. തമിഴ്നാട് സ്വദേശിയാണ് കാരൾ ബെഥനി.

