ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് രംഗോലി മത്സരം
text_fieldsഗ്രാൻഡ്മാൾ ഹൈപ്പർമാർക്കറ്റ് രംഗോളി മത്സരത്തിലെ വിജയികൾ
ദോഹ: രാജ്യത്തെ മുൻനിര റീട്ടെയിൽ വ്യാപാര ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് എസ്ദാൻ സ്റ്റോറിൽ പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി രംഗോലി മത്സരം സംഘടിപ്പിച്ചു. തമിഴ് സിംഗ പെൺകൾ അസോസിയേഷനുമായി സഹകരിച്ചായിരുന്നു മത്സരം നടത്തിയത്.
നേരത്തെ രജിസ്റ്റർ ചെയ്ത 50ൽ അധികംപേർ പങ്കെടുത്തു. വിജയികളായവർക്ക് കാഷ് വൗച്ചറുകളും സമ്മാനങ്ങളും വിതരണം ചെയ്തു. സംസ്കാരം, പാരമ്പര്യം, സന്തോഷം എന്നിവയാൽ നിറഞ്ഞ ഈ ആഘോഷത്തിൽ പങ്കുചേർന്ന്, വിജയമാക്കിയ എല്ലാവർക്കും ഗ്രാൻഡ് മാൾ റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ നന്ദി അറിയിച്ചു. കൂടാതെ എല്ലാ വിഭാഗത്തിലും പെട്ട ഉപഭോക്താക്കളുടെ താല്പര്യത്തിനനുസരിച്ചുള്ള വിവിധങ്ങളായ പരിപാടികളും സാംസ്കാരിക ആഘോഷങ്ങളും തുടർന്നും സംഘടിപ്പിക്കുമെന്നും ഐ.സി.സി ഉപദേശക സമിതി അംഗം കൂടിയായ അദ്ദേഹം കൂട്ടിച്ചേർത്തു.

