ഹഷീഷ് പിടികൂടി
text_fieldsഎയർകാർഗോ കസ്റ്റംസ് പിടികൂടിയ ഹഷീഷ്
ദോഹ: ഏഷ്യൻ രാജ്യത്തുനിന്നും ഖത്തറിലേക്ക് രഹസ്യമായി കടത്താൻ ശ്രമിച്ച ലഹരിമരുന്നായ ഹഷീഷ് പിടികൂടി. 1.69 കിലോ തൂക്കം വരുന്ന ഹഷീഷാണ് ഖത്തർ എയർ കാർഗോ കസ്റ്റംസ് അധികൃതർ പിടികൂടിയത്. ഷിപ്മെൻറിനുള്ളിൽ ഒളിപ്പിച്ചു കടത്തിയനിലയിലായിരുന്നു ലഹരിമരുന്ന്. തുറമുഖ, വിമാനത്താവളങ്ങളിൽ കസ്റ്റംസ് നേതൃത്വത്തിൽ കർശന പരിശോധനയാണ് നടക്കുന്നത്. നിരോധിത മരുന്നുകളും ലഹരി മരുന്നുകളും കടത്തരുത് എന്ന കർശന നിർദേശമുണ്ട്.
പിടികൂടിയാൽ വൻതുക പിഴയും ജയിൽ വാസവും നാടുകടത്തലും ഉൾപ്പെടെയുള്ള ശിക്ഷ ഏറ്റുവാേങ്ങണ്ടിവരുമെന്ന് അധികൃതർ മുന്നറിപ്പ് നൽകുന്നതിനിടയിലും ലഹരികടത്ത് കേസ് കൂടുകയാണ്.

