ഉന്നത വിജയികളെ ആദരിച്ചു
text_fieldsആദരവ് ഏറ്റുവാങ്ങിയ വിദ്യാർഥികൾ നടുമുറ്റം മദീന ഖലീഫ ഭാരവാഹികളോടൊപ്പം
ദോഹ: സി.ബി.എസ്.ഇ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ നടുമുറ്റം മദീന ഖലീഫ ഏരിയ ആദരിച്ചു. നടുമുറ്റം പ്രസിഡന്റ് സന നസീം ഉദ്ഘാടനം ചെയ്തു. സമൂഹത്തിനുവേണ്ടി മൂല്യങ്ങൾ പ്രസരിപ്പിക്കുമ്പോഴാണ് കഠിനാധ്വാനം ചെയ്ത് നേടിയ വിജയത്തിന്റെ മൂല്യം വർധിക്കുന്നതെന്നും ഭാവിയിൽ സ്വന്തത്തിലേക്ക് ചുരുങ്ങുന്ന വ്യക്തി ജീവിതത്തിനപ്പുറത്തേക്ക് സാമൂഹിക ജീവിതത്തെക്കൂടി ഉൾക്കൊണ്ട് ജീവിത വിജയം നേടണമെന്നും സന നസീം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
നടുമുറ്റം മദീന ഖലീഫ ഏരിയ പ്രസിഡന്റ് വാഹിദ നസീർ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് ഷിറിൻ നിസാം ആശംസ പ്രസംഗം നടത്തി. വിദ്യാർഥികളുടെ കഠിനാധ്വാനത്തിന് മാനസികമായും ശാരീരികമായും പിന്തുണ നൽകുന്നതിൽ വലിയ പങ്കുവഹിക്കുന്നവരെന്ന നിലക്ക് വിദ്യാർഥികളുടെ മാതാക്കളെയും ചടങ്ങിൽ ആദരിച്ചു. വിദ്യാർഥി പ്രതിനിധിയായി ദിൽഫ റഹീം സംസാരിച്ചു.നടുമുറ്റം ഏരിയ സെക്രട്ടറി റിനിഷ റിനീഷ് സ്വാഗതവും ട്രഷറർ ഫാസിദ ഷബീർ നന്ദിയും പറഞ്ഞു.പ്രോഗ്രാം കോഓഡിനേറ്റർ ഫസീല ലെവ പരിപാടി നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി സൈതൂന, വൈസ് പ്രസിഡന്റ് ഫൗസിയ നിയാസ്, എക്സിക്യൂട്ടിവ് മെംബർമാരായ റഹീന സമദ്, ഫസ്ന പി സി എന്നിവർ നേതൃത്വം നൽകി.

