ഹുബൈബിന് യാത്രയയപ്പ് നല്കി
text_fieldsമാധ്യമം മീഡിയവൺ എക്സിക്യൂട്ടിവ് കമ്മിറ്റി നൽകിയ യാത്രയയപ്പ് പരിപാടിയിൽനിന്ന്
ദോഹ: നാട്ടിലേക്ക് മടങ്ങുന്ന ഗള്‍ഫ് മാധ്യമം സീനിയർ കറസ്പോണ്ടന്റ് കെ. ഹുബൈബിന് മാധ്യമം മീഡിയവൺ എക്സിക്യൂട്ടിവ് കമ്മിറ്റി യാത്രയയപ്പ് നൽകി.
പരിപാടിയിൽ എക്സിക്യൂട്ടിവ് കമ്മിറ്റി വൈസ് ചെയർമാൻ മുനീഷ് എ.സി, അംഗങ്ങളായ റഹീം ഓമശ്ശേരി, സാദിഖ് ചെന്നാടൻ, അബ്ദുൽ ഗഫൂർ എ.ആർ, അഡ്വ. ഇക്ബാൽ, ഗള്‍ഫ് മാധ്യമം ഖത്തർ ബിസിനസ് ഡെവലപ്മെന്റ് മാനേജർ ജാബിർ, സക്കീർ ഹുസൈൻ, മീഡിയവൺ ഖത്തർ റിപ്പോർട്ടർ ഫൈസൽ ഹംസ, ഡിജിറ്റല്‍ ആൻഡ് മീഡിയ സൊലൂഷന്‍സ് ഡെപ്യൂട്ടി മാനേജര്‍ മുഹമ്മദ് റഈസ്, ഗള്‍ഫ് മാധ്യമം സോഷ്യല്‍ മീഡിയ കോഓഡിനേറ്റര്‍ ആസിഫ് എം. കരീം തുടങ്ങിയവർ സംസാരിച്ചു. ഹുബൈബ് മറുപടി പ്രസംഗം നടത്തി.

