ഫെയ്സ് വളാഞ്ചേരി ഖത്തർ ഇഫ്താർ മീറ്റ്
text_fieldsഫെയ്സ് വളാഞ്ചേരി ഇഫ്താർ സംഗമത്തിൽ പങ്കെടുത്തവർ
ദോഹ: വളാഞ്ചേരി നിവാസികളുടെ ഖത്തർ കൂട്ടായ്മയായ ഫെയ്സ് നേതൃത്വത്തിൽ ഇഫ്താർ മീറ്റും വാർഷിക ജനറൽ ബോഡിയും നടത്തി. ലക്തയിലെ ക്യൂ.ഐ.ഐ.സി ഹാളിൽ നൂറിലധികം പേർ പങ്കെടുത്തു.
പ്രസിഡന്റ് മദനി വളാഞ്ചേരി അധ്യക്ഷത വഹിച്ചു. വളാഞ്ചേരി മേള സീസൺ മൂന്നിലെ വിജയികൾക്ക് രക്ഷാധികാരികളായ ഡോ. ജലീൽ, ഡോ. ഹമീദ്, കെ.ടി. കമറുദ്ദീൻ, സന്ദീപ്, ഷംസു കക്കന്ചിറ, അഷ്റഫ് എന്നിവർ സമ്മാനവിതരണം നടത്തി. ജമാൽ എടയൂർ റമദാൻ സന്ദേശം നൽകി. കെ.പി. ഷംനാദ്, അജ്നാസ് ആലുങ്ങൽ, ഹബീബ് പൂക്കാട്ടിരി, താഹിർ കളത്തിൽ, സലീം കാവുംപുറം, സക്കീർ, കരീം തിണ്ടലം, നൗഷാദ് അലി, സൈഫ് വളാഞ്ചേരി, ജാസിം മാളിയേക്കൽ നേതൃത്വം നൽകി.

