ഐ.എം.സി.സി ഈദ് മൽഹാർ 30ന്
text_fieldsഐ.എം.സി.സി ഈദ് മൽഹാർ പോസ്റ്റർ പ്രകാശനം ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ഇ.പി. അബ്ദുൽ റഹ്മാൻ
നിർവഹിച്ചപ്പോൾ
ദോഹ: പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ഖത്തർ ഇന്ത്യൻ മൈനോറിറ്റി കൾച്ചറൽ സെന്റർ (ഐ.എം.സി. സി) സംഘടിപ്പിക്കുന്ന ‘ഈദ് മൽഹാർ’ ജൂൺ 30ന് ഓൾഡ് ഐഡിയൽ സ്കൂളിൽ അരങ്ങേറും. ഖത്തറിലെ കലാകാരന്മാർ വിവിധ കലാ പരിപാടികൾ അവതരിപ്പിക്കുന്ന ‘ഈദ് മൽഹാറിന്റെ പോസ്റ്റർ പ്രകാശനം ഐ.എസ്.സി പ്രസിഡന്റ് ഇ.പി അബ്ദുൽ റഹ്മാൻ നിർവഹിച്ചു. വൈകുന്നേരം 6.30 മുതലാണ് പരിപാടി ആരംഭിക്കുന്നത്.
ഐ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഇല്യാസ് മട്ടന്നൂർ, ജനറൽ സെക്രട്ടറി ജാബിർ ബേപ്പൂർ, പ്രോഗ്രാം ഡയറക്ടർ മുനീർ മേപ്പയൂർ, മൻസൂർ കൂളിയങ്കാൽ, മുനീർ പി.ബി, അമീർ ഷേക്ക് പടന്നക്കാട്, ടി.ടി നൗഷീർ, മുസ്തഫ കബീർ എന്നിവർ പങ്കെടുത്തു.

