ഐ.എം.സി.സി അംഗത്വ കാമ്പയിന് തുടക്കം
text_fieldsഐ.എം.സി.സി ഖത്തർ അംഗത്വ കാമ്പയിനിന്റെ ഉദ്ഘാടനം ഇല്ല്യാസ് മട്ടന്നൂർ നിർവഹിക്കുന്നു
ദോഹ: ഖത്തർ ഇന്ത്യൻ മൈനോററ്റി കൾച്ചറൽ സെന്റർ (ഐ.എം.സി.സി ) മെമ്പർഷിപ് കാമ്പയിന് തുടക്കമായി. പ്രസിഡന്റ് ഇല്ല്യാസ് മട്ടന്നൂർ കാസർകോട് ജില്ല പ്രസിഡന്റ് അമീർ ഷേഖിന് അംഗത്വം നൽകി കാമ്പയിന് തുടക്കം കുറിച്ചു. ഐ.എം.സി.സി ഖത്തർ സെന്റർ കമ്മിറ്റി ജന. സെക്രട്ടറി പി.എൻ.എം ജാബിർ ബേപ്പൂർ അധ്യക്ഷത വഹിച്ചു.2026 കാലയളവിലേക്കുള്ള അംഗത്വ പ്രവർത്തനങ്ങൾക്കാണ് തുടക്കമായത്.
ജില്ല കമ്മറ്റികളും, ഖത്തറിലെ വിവിധ മേഖലകളിലും കമ്മിറ്റികൾ നിലവിൽ വരികയും പുതിയ സെൻട്രൽ കമ്മിറ്റിയെ തിരഞ്ഞെടുക്കുകയും ചെയ്യും. ഉദ്ഘാടന പരിപാടിക്ക് ഷംസു വില്യാപ്പള്ളി, മൻസൂർ പി.എച്ച്, മുനീർ പി.ബി കാഞ്ഞങ്ങാട്, ടി.ടി നൗഷീർ, മുനീർ എൻ.പി എന്നിവർ നേതൃത്വം നൽകി. കബീർ മുസ്തഫ സ്വാഗതവും മുബാറക് നല്ലാളി നന്ദിയും പറഞ്ഞു.

