ഐ.എം.സി.സി റൈസൽ അനുസ്മരണം
text_fieldsഐ.എം.സി.സി ഖത്തർ റൈസൽ അനുസ്മരണ യോഗം സത്താർ കുന്നിൽ ഉദ്ഘാടനം നിർവഹിക്കുന്നു
ദോഹ: ഐ.എം.സി.സി ഖത്തർ നാഷനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ യു. റൈസൽ അനുസ്മരണ യോഗവും ഇഫ്താർ സംഗമവും ന്യൂ റാന്തൽ റസ്റ്റാറന്റിൽ സംഘടിപ്പിച്ചു. ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറി സത്താർ കുന്നിൽ ഉദ്ഘാടനം ചെയ്തു. ഖത്തറിലെ വിവിധ സംഘടന നേതാക്കൾ പങ്കെടുത്ത പരിപാടിയിൽ ഐ.എം.സി.സി പ്രസിഡൻറ് പി.പി. സുബൈർ അധ്യക്ഷത വഹിച്ചു.
ഐ.എം.സി.സി മുൻ വൈസ് പ്രസിഡന്റും വടകരയിലെ സാമൂഹിക-രാഷ്ട്രീയ ജീവകാരുണ്യ മേഖലയിലെ സജീവ സാന്നിധ്യവുമായിരുന്നു റൈസൽ. ഹമീദ് മധൂർ (കുവൈത്ത് ഐ.എം.സി.സി), ഷംസീർ അരിക്കുളം (സംസ്കൃതി), സുഹൈൽ കുറ്റ്യാടി (ഐ.സി.എഫ്), പ്രദോഷ് കുമാർ (അടയാളം ഖത്തർ), ഖലീൽ അമ്പലത്ത് (യൂനിറ്റി ഖത്തർ), നംഷീർ ബഡേരി, മജീദ് ചിത്താരി എന്നിവർ ആശംസ പ്രസംഗം നടത്തി. റഫീഖ് കോതൂർ സ്വാഗതവും അക്സർ മുഹമ്മദ് നന്ദിയും പറഞ്ഞു.

