ഇൻകാസ് പാലക്കാട് ജഴ്സി പ്രകാശനം
text_fieldsഖത്തർ ഇൻകാസ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ജഴ്സി പ്രകാശനം കോൺഗ്രസ് നേതാവ് വി.ടി. ബൽറാം നിർവഹിക്കുന്നു
ദോഹ: ഖത്തർ ഇൻകാസ് പാലക്കാട് ജില്ലാ കമ്മിറ്റി പുതിയ സീസണിലേക്കുള്ള സ്പോർട്സ് ജഴ്സി പ്രകാശനം എ.ഐ.സി.സി അംഗം വി.ടി. ബൽറാം നിർവഹിച്ചു. ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹൈദർ ചുങ്കത്തറ, ജനറൽ സെക്രട്ടറി അബ്ദുൽമജീദ്, പാലക്കാട് ജില്ല കമ്മിറ്റി പ്രസിഡന്റ് റുബീഷ് കിഴക്കേതിൽ, ജനറൽ സെക്രട്ടറി ലത്തീഫ് കല്ലായി, ട്രഷറർ ജിൻസ് ജോസ്, വൈസ് പ്രസിഡന്റ്മാരായ മൊയ്ദീൻ ഷാ, പ്രദീപ് ആനക്കര, അഡ്വൈസറി ബോർഡ് അംഗം ഷമീർ പട്ടാമ്പി, സെക്രട്ടറി കൃഷ്ണചന്ദ്രൻ, ജോയന്റ് ട്രഷറർ ജമീർ, എക്സിക്യൂട്ടിവ് അംഗങ്ങളായ ബാബു പട്ടാമ്പി , മുഹമ്മദ് അഷ്കർ, ഡോ. ആര്യ കൃഷ്ണൻ, അംബിക കൃഷ്ണൻ ഉണ്ണി എന്നിവർ പങ്കെടുത്തു.

