ഇൻകാസ് പത്തനംതിട്ട ഭാരവാഹികൾ
text_fieldsഇൻകാസ് പത്തനംതിട്ട ജില്ല കമ്മിറ്റി ഭാരവാഹികൾ
ദോഹ: ഇൻകാസ് പത്തനംതിട്ട ജില്ല കമ്മിറ്റിയുടെ 2024-26 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. അബുഹമൂറിലുള്ള ഐ.സി.സി മുംബൈ ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് റോൻസി മത്തായി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സിബു എബ്രഹാം വാർഷിക റിപ്പോർട്ടും, എബി വർഗീസ് വാർഷിക കണക്കും അവതരിപ്പിച്ചു.
പുതിയ കമ്മിറ്റിയുടെ രക്ഷാധികാരിയായി ജിജി ജോൺ, ഉപദേശക സമിതി ചെയർമാൻ സണ്ണി സാമുവൽ, പ്രസിഡന്റ് റോൻസി മത്തായി, ജനറൽ സെക്രട്ടറി ജെറ്റി ജോർജ്, ട്രഷറർ ജോജി തോമസ് മൂലയിൽ, സീനിയർ വൈസ് പ്രസിഡന്റ് ഫിലിപ്പ് കുരുവിള എന്നിവരെ തിരഞ്ഞെടുത്തു.
യൂത്ത് വിങ് പ്രസിഡന്റായി വിബിൻ കെ.ബേബി, സെക്രട്ടറി ലിജോ തോമസ്, ട്രഷറർ ലിജോ ചാക്കോ എന്നിവരെയും തെരഞ്ഞെടുത്തു. ഷീല സണ്ണിയാണ് ലേഡീസ് വിങ് പ്രസിഡന്റ്. വൈസ് പ്രസിഡന്റ് ആശ ജെറ്റി, സെക്രട്ടറി ആതിര ജുബിൻ, ട്രഷറർ ഷീബ ജോൺ, പ്രോഗ്രാം കോഓഡിനേറ്റർ അനുജ റോബിൻ.

