ഇൻകാസ് ഖത്തർ സ്വാതന്ത്ര്യദിനാഘോഷം
text_fieldsസ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഖത്തർ ഇൻകാസ് പ്രവർത്തകർ കേക്ക് മുറിച്ച് സന്തോഷം പങ്കുവെക്കുന്നു.
ദോഹ: ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. തുമാമ ഇൻകാസ് സെൻട്രൽ കമ്മിറ്റി ഓഫിസിൽ ആക്ടിങ് പ്രസിഡന്റ് സി. താജുദ്ദീൻ അധ്യക്ഷത വഹിച്ചു. ഇൻകാസ് അഡ്വൈസറി ബോർഡ് ചെയർമാൻ ജോപ്പച്ചൻ തെക്കെ കൂറ്റ് സ്വാതന്ത്ര്യദിന സന്ദേശം നൽകി.
ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി കെ.വി. ബോബൻ വർക്കി, ഐ.സി.സി സെക്രട്ടറി എബ്രഹാം കെ. ജോസഫ്, ഐ.സി.ബി.എഫ് സെക്രട്ടറി മുഹമ്മദ്കുഞ്ഞി, ഇൻകാസ് വൈസ് പ്രസിഡന്റ് വി.എസ്. അബ്ദുൽ റഹ്മാൻ, ജനറൽ സെക്രട്ടറിമാരായ ഷമീർ പുന്നൂരാൻ, മുനീർ പള്ളിക്കൽ, ആന്റണി ജോൺ, ഫാസിൽ ആലപ്പുഴ, മീഡിയ കോഓഡിനേറ്റർ സർജിത് കൂട്ടംപറമ്പത്ത്, യൂത്ത് വിങ് പ്രസിഡന്റ് സി.ജെ. ദീപക് എന്നിവർ സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. ബഷീർ തൂവാരിക്കൽ സ്വാഗതവും അഷ്റഫ് നന്നംമുക്ക് നന്ദിയും പറഞ്ഞു.

