ഇൻകാസ് യൂത്ത് വിങ് ഓണാഘോഷം
text_fieldsഖത്തർ ഇൻകാസ് യൂത്ത് വിങ് ഓണാഘോഷ പരിപാടി
ദോഹ: ഖത്തർ ഇൻകാസ് യൂത്ത് വിങ് നേതൃത്വത്തിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. ദോഹ ഒറിക്സ് വില്ലേജിൽ നടന്ന പരിപാടി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് റിയാസ് മുക്കോളി 'സൂമി'ലൂടെ ഉദ്ഘാടനം ചെയ്തു.ഷിഹാബ് നരണിപ്പുഴ അധ്യക്ഷത വഹിച്ചു.വിഷ്ണുനാരായൺ സ്വാഗതം ആശംസിച്ചു. അത്തപ്പൂക്കളവും ഓണസദ്യയും നാടൻ കലാമത്സരങ്ങളുമായി ഓണാഘോഷം ഗംഭീരമാക്കി.
അൽ സുവൈദി ചെയർമാൻ ഡോ. വി.വി. ഹംസ മുഖ്യാതിഥിയായി. ഹാഷിം ബഷീർ, ഷാഹിദ്, സജിത്ത് അബ്ദുല്ല, ആഷിഖ് തിരൂർ, പ്രശോഭ് നമ്പ്യാർ, ഹാഷിം കൊല്ലം എന്നിവർ ആശംസകൾ അർപ്പിച്ചു. ഹാഫിൽ, മുരളി തൊയ്ക്കാവ്, ജംഷിദ്, ജമ്നാസ്, ജിഷ ഡിജോണ്‍, ശിവാനന്ദ്, നെവിൻ കുര്യൻ, ദൃശ്യ, ലത്തീഫ് കല്ലായി എന്നിവർ ആഘോഷപരിപാടിക്ക് നേതൃത്വം നൽകി.മഞ്ജുനാഥ് ശൂരനാട് നന്ദിയും പറഞ്ഞു.

