ഇൻകാസ് അംഗത്വ കാർഡ് വിതരണം
text_fieldsഒ.ഐ.സി.സി ഇൻകാസ് എറണാകുളം ജില്ലക്കമ്മിറ്റി അംഗത്വ കാർഡ് വിതരണോദ്ഘാടനം ജോൺ ഗിൽബർട്ടിന് നൽകി നിർവഹിക്കുന്നു
ദോഹ: ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റിയും കെ.പി.സി.സിയും ഏർപ്പെടുത്തിയ മെംബർഷിപ് കാമ്പയിന്റെ ഭാഗമായി എറണാകുളം ജില്ലയിൽനിന്ന് അംഗങ്ങളായവർക്കുള്ള കാർഡുകൾ വിതരണം ചെയ്തു.
ഓൾഡ് ഐഡിയൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗ്ലോബൽ കമ്മിറ്റിയംഗവും, മുൻ സെൻട്രൽ കമ്മിറ്റി പ്രസിഡന്റുമായ ജോൺ ഗിൽബർട്ട് ആദ്യ അംഗത്വ കാർഡ് ജില്ല കമ്മിറ്റി പ്രസിഡന്റ് ഷഹീൻ മജീദിൽനിന്ന് ഏറ്റുവാങ്ങി. ചടങ്ങിൽ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി മനോജ് കൂടൽ, ട്രഷറർ ജോർജ് അഗസ്റ്റിൻ, ഷഹീൻ മജീദ്, നാസ്സർ കറുകപ്പാടം, സലിം ഇടശ്ശേരി, ഷംസുദ്ദീൻ ഇസ്മയിൽ, ടി.കെ. നൗഷാദ്, ബാബു കേച്ചേരി, ജോയ് പോൾ, സാഹിർ, അനിൽ കൊല്ലം എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു. ജസ്റ്റിൻ ജോൺ സ്വാഗതവും ഹമീദ് നന്ദിയും പറഞ്ഞു.

