ബിർല സ്കൂൾ വിദ്യാർഥികളുമായി സംവദിച്ച് കള്ളിനൻ
text_fieldsബിർല പബ്ലിക് സ്കൂൾ സന്ദർശിച്ച ഡാരിൽ കള്ളിനന് സ്കൂളിെൻറ ഉപഹാരം സമ്മാനിക്കുന്നു
ദോഹ: മുൻ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം ഡാരിൽ കള്ളിനൻ ബിർല പബ്ലിക് സ്കൂൾ വിദ്യാർഥികളുമായി സംവദിച്ചു. കളിക്കാരനായുള്ള തെൻറ അനുഭവങ്ങൾ പങ്കുവെച്ചും സ്കൂളിലെ യുവ ക്രിക്കറ്റ് താരങ്ങൾക്ക് പാഠങ്ങൾ പകർന്നുനൽകിയും അവരുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞും സമയം ചെലവഴിച്ചു. എങ്ങനെ മികച്ച ക്രിക്കറ്ററായി കരിയർ കെട്ടിപ്പടുക്കാമെന്നും വിശദീകരിച്ചു. എം.എസ്. ധോണി ക്രിക്കറ്റ് അക്കാദമി മാനേജിങ് ഡയറക്ടർ മിഹിർ ദിവാകർ, ക്രിക്കറ്റ് ഓപറേഷൻ ഹെഡ് സുഹൈൽ റഊഫ് എന്നിവരും പങ്കെടുത്തു.
സ്കൂൾ ഡയറക്ടർ ലൂകോസ് കെ. ചാക്കോ, പ്രിൻസിപ്പൽ ഹരിഷ് സന്ദുജ എന്നിവർ ഡാരിൽ കള്ളിനനെ സ്വീകരിച്ചു. സ്പോർട്സ് ക്യാപ്റ്റൻ ആരോൺ അൻസൽ സ്വാഗതം പറഞ്ഞു. വൈസ് പ്രിൻസിപ്പൽമാരായ രാജേഷ് പിള്ള, എഡ്ന ഫെർണാണ്ടസ് എന്നിവർ പങ്കെടുത്തു. മുഖ്യാതിഥിക്കുള്ള മെമേൻറാ സ്കൂൾ ഡയറക്ടർ ലൂകോസ് ചാക്കോ സമ്മാനിച്ചു. തുടർന്ന് സ്കൂളിലെ ക്രിക്കറ്റ് പിച്ച് സന്ദർശിച്ച ഡാരിൽ കള്ളിനൻ ക്രിക്കറ്റ് ടീം അംഗങ്ങൾക്ക് പരിശീലനം നൽകി.

