ഇസ്ലാമിക പ്രഭാഷണം ഇന്ന്
text_fieldsടി. ആരിഫലിയെ ദോഹ ഹമദ് വിമാനത്താവളത്തിൽ സ്വീകരിക്കുന്നു
ദോഹ: ഖത്തറിലെ മലയാളി പ്രവാസികൾക്കായി ഔഖാഫ്-മതകാര്യ മന്ത്രാലയം സംഘടിപ്പിക്കുന്ന ഇസ്ലാമിക പ്രഭാഷണം വെള്ളിയാഴ്ച. അൽ വക്റ ഡി.പി.എസ് സ്കൂളിനു സമീപമുള്ള ഹംസ ബിൻ അബ്ദുൽ മുത്തലിബ് മസ്ജിദിൽ വൈകീട്ട് ഏഴു മുതലാണ് പരിപാടി. പ്രമുഖ ഇസ്ലാമിക പണ്ഡിതനും വാഗ്മിയുമായ ടി. ആരിഫലി പ്രഭാഷണം നിർവഹിക്കും. ഇന്ത്യൻ ജമാഅത്തെ ഇസ് ലാമി ദേശീയ സെക്രട്ടറി ജനറൽ, ഉത്തരേന്ത്യയിലെ പ്രമുഖ ഇസ് ലാമിക് യൂനിവേഴ്സിറ്റിയായ ജാമിഅത്തുൽ ഫലാഹ് റെക്ടർ,
ഇന്ത്യയിലെ ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിക്കുന്ന ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ ചെയർമാൻ തുടങ്ങിയ ചുമതലകൾ വഹിക്കുന്ന വ്യക്തിത്വമാണ് ടി. ആരിഫലി. സ്ത്രീകൾക്കും പരിപാടിയിൽ പങ്കെടുക്കാൻ സൗകര്യമുണ്ടെന്ന് സംഘാടകർ അറിയിച്ചു.

